ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു
2026-07-24T17:34:00 | By Fathimathul Henna
#Latest News #Indian Passport #Visa Free Countries #Travel News #Indian Travelers

ന്യൂഡൽഹി:(truevisionnews.com)ഇന്ത്യൻ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് നാല് വിദേശ രാജ്യങ്ങൾ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കി. മുൻപ് വിസ രഹിത പ്രവേശനവും 'വിസ ഓൺ അറൈവൽ' സൗകര്യവും നൽകിയിരുന്ന ഇറാൻ, ബൊളീവിയ, കേപ് വെർഡെ ദ്വീപുകൾ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇനി മുതൽ ഈ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും മുൻപ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ മുൻകൂർ ഇ-വിസയോ പ്രത്യേക പ്രവേശന അനുമതിയോ കരസ്ഥമാക്കേണ്ടതുണ്ട്.

ഇതിനു പുറമേ, പ്രമുഖ ആഗോള സൂചികയായ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ (Henley Passport Index) ഇന്ത്യൻ പാസ്‌പോർട്ടിന്റെ റാങ്കിംഗ് 75-ൽ നിന്ന് 81-ലേക്ക് താഴ്ന്നു. നിലവിൽ 55 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്.

പ്രധാന മാറ്റങ്ങൾ :

ഇറാൻ: സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് നൽകിയിരുന്ന വിസ ഒഴിവാക്കൽ ആനുകൂല്യം ഇറാൻ പൂർണ്ണമായും റദ്ദാക്കി. ഇനി എല്ലാ ഇന്ത്യക്കാർക്കും മുൻകൂർ വിസ നിർബന്ധമാണ്.

ബൊളീവിയ: വിമാനം ഇറങ്ങുമ്പോൾ നൽകിയിരുന്ന 'വിസ ഓൺ അറൈവൽ' സൗകര്യം നിർത്തിവെച്ചു. പകരം യാത്രയ്ക്ക് മുൻപ് ഓൺലൈനായി അപേക്ഷിച്ച് ഇ-വിസ നേടണം.

കേപ് വെർഡെ ദ്വീപുകൾ: ഓൺ-അറൈവൽ വിസ സംവിധാനം അവസാനിപ്പിച്ചു. കൃത്യമായ വിസയില്ലാതെ എത്തുന്ന സഞ്ചാരികൾക്ക് പ്രവേശനം അനുദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നിക്കരാഗ്വ: ഇന്ത്യക്കാരെ 'കാറ്റഗറി സി' (കൺസൾട്ടഡ് വിസ) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ നിക്കരാഗ്വ ഇമിഗ്രേഷൻ അതോറിറ്റിയുടെ പ്രത്യേക മുൻകൂർ അനുമതി പത്രം വാങ്ങിയിരിക്കണം.

ശ്രദ്ധിക്കുക: വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്ന സഞ്ചാരികൾ അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി അതത് രാജ്യങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നിബന്ധനകൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

Content Highlight: 4 Countries End Visa Free Entry For Indian Passport Holders New Rules

#Latest News #Indian Passport #Visa Free Countries #Travel News #Indian Travelers

Next TV

Related Stories
 'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

Jul 24, 2026 04:25 PM

'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കും ലാത്തി ചാർജും. പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന്...

Read More >>
വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം

Jul 24, 2026 04:05 PM

വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം

മുംബൈ ദാദറിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ് പൊലീസുകാരൻ പെൺകുട്ടിയെ കടന്നുപിടിച്ചെന്ന് ആരോപണം. വീഡിയോ വൈറൽ. കയ്യേറ്റം നിഷേധിച്ച് മുംബൈ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

Jul 24, 2026 01:48 PM

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

കനത്ത മഴയിൽ ഗുജറാത്തിലും അസമിലും പ്രളയം. അസമിൽ മരണം 47 ആയി. ഗുജറാത്തിൽ 22000 പേരെ മാറ്റിപ്പാർപ്പിച്ചു. വൽസാദിൽ 1064mm മഴ. റോഡ് റെയിൽ ഗതാഗതം...

Read More >>
adimage
ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Jul 24, 2026 01:46 PM

ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷയിലെ തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും...

Read More >>
ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

Jul 24, 2026 01:07 PM

ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അറിയിച്ചു. രാജി...

Read More >>
ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി

Jul 24, 2026 12:03 PM

ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി

മുംബൈ ഉപഭോക്താവിന് ഓർഡർ ചെയ്ത ഐഫോണിന് പകരം താടിയെണ്ണ നൽകിയ കേസിൽ ഫ്ലിപ്പ്കാർട്ടിന് പിഴ. ഫോണിന്റെ വിലയും നഷ്ടപരിഹാരവുമായി 1.8 ലക്ഷം രൂപ 45 ദിവസത്തിനകം...

Read More >>
Top Stories

adimage adimage